Isaiah 19:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തുദേശത്ത് അതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അടയാളവും സാക്ഷ്യവുമായിരിക്കും. മര്‍ദകന്‍റെ പീഡനംനിമിത്തം അവര്‍ സര്‍വേശ്വരനോടു നിലവിളിക്കുമ്പോള്‍ അവിടുന്ന് ഒരു രക്ഷകനെ അയയ്‍ക്കും. അവിടുന്ന് അവര്‍ക്കുവേണ്ടി പോരാടി അവരെ മോചിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവെക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്കു ഒരു രക്ഷകനെ അയക്കും; അവൻ പൊരുതു അവരെ വിടുവിക്കും.
Malayalam 1992 MBSI
അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവേക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോടു നിലവിളിക്കും; അവന്‍ അവര്‍ക്കും ഒരു രക്ഷകനെ അയക്കും; അവന്‍ പെരുതു അവരെ വിടുവിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതു ഈജിപ്റ്റിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോടു നിലവിളിക്കും; അവന്‍ അവര്‍ക്ക് ഒരു രക്ഷകനെ അയയ്ക്കും; അവന്‍ പൊരുതി അവരെ വിടുവിക്കും.
Malayalam Bible POC-ML 2013
ഈജിപ്‌തില്‍ അത്‌ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ അടയാളവും സാക്‌ഷ്യവും ആയിരിക്കും. മര്‍ദകര്‍ നിമിത്തം അവര്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ അവിടുന്ന്‌ രക്‌ഷകനെ അയച്ച്‌, അവര്‍ക്കുവേണ്ടി പൊരുതി, അവരെ മോചിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത് ഈജിപ്റ്റുദേശത്ത്, സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു ചിഹ്നവും സാക്ഷ്യവും ആയിത്തീരും. അവരെ പീഡിപ്പിക്കുന്നവർ നിമിത്തം അവർ യഹോവയോടു നിലവിളിക്കുമ്പോൾ, അവിടന്ന് അവർക്കുവേണ്ടി പോരാടുന്നതിന് ഒരു രക്ഷകനെ, വിമോചകനെ അയയ്ക്കും; അദ്ദേഹം അവരെ വിടുവിക്കും.