Isaiah 19:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തുകാരെ ഞാന്‍ ക്രൂരനായ ഒരു യജമാനന്‍റെ കൈയില്‍ ഏല്പിക്കും. ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും എന്നിങ്ങനെ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.
Malayalam 1992 MBSI
ഞാന്‍ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യില്‍ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഈജിപ്റ്റുകാരെ ഒരു ക്രൂരയജമാനന്റെ കൈയിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കൈയിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam Bible POC-ML 2013
ഞാന്‍ ഈജിപ്‌തുകാരെ ക്രൂരനായ ഒരുയജമാനന്‍െറ കൈയില്‍ ഏല്‍പ്പിച്ചുകൊടുക്കും. ഉഗ്രനായ ഒരു രാജാവ് അവരുടെമേല്‍ ഭരണംനടത്തും - സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് ഇത് അരുളിച്ചെയ്‌തിരിക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഈജിപ്റ്റുനിവാസികളെ ക്രൂരനായ ഒരു യജമാനന്റെ അധീനതയിൽ ഏൽപ്പിക്കും, ഒരു ശക്തനായ രാജാവ് അവരുടെമേൽ വാഴും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.