Isaiah 2:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂമിയെ പ്രകമ്പനം കൊള്ളിക്കാന്‍ സര്‍വേശ്വരന്‍ എഴുന്നേല്‌ക്കുമ്പോള്‍ അവിടുത്തെ ഭയങ്കരത്വത്തില്‍നിന്നും ഉജ്ജ്വലതേജസ്സില്‍നിന്നും ഒഴിഞ്ഞു മാറാന്‍ മനുഷ്യര്‍ പാറകളിലെ ഗുഹകളിലും മാളങ്ങളിലും ഒളിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.
Malayalam 1992 MBSI
യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവര്‍ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേല്ക്കുമ്പോള്‍ അവര്‍ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.
Malayalam Bible POC-ML 2013
ഭൂമിയെ പ്രകമ്പനം കൊള്ളിക്കാന്‍ കര്‍ത്താവ് വരുമ്പോള്‍ ഉജ്‌ജ്വലപ്രഭാവത്തിന്‍െറ ഭീതിദായകമായ ദര്‍ശനത്തില്‍നിന്നു മനുഷ്യര്‍ പാറയിടുക്കുകളിലും ഗുഹ കളിലും ഓടിയൊളിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും മനുഷ്യർ പാറകൾക്കുള്ളിലുള്ള ഗുഹകളിലേക്കും മണ്ണിലെ കുഴികളിലേക്കും കടക്കും.