Isaiah 20:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് തീരദേശവാസികള്‍ പറയും: “അസ്സീറിയാരാജാവില്‍നിന്നു രക്ഷപെടാന്‍വേണ്ടി നാം അഭയം പ്രാപിച്ചിരുന്നവര്‍ക്ക് ഇതാണല്ലോ ഗതി. പിന്നെ നാം എങ്ങനെ രക്ഷപെടും?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ കടല്ക്കരയിലെ നിവാസികൾ അന്നു: അശ്ശൂർരാജാവിന്റെ കയ്യിൽ നിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിന്നായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.
Malayalam 1992 MBSI
ഈ കടല്‍ക്കരയിലെ നിവാസികള്‍ അന്നുഅശ്ശൂര്‍രാജാവിന്റെ കയ്യില്‍ നിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിന്നായി നാം ഔടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ കടല്ക്കരയിലെ നിവാസികൾ അന്ന്: ‘അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും’ എന്നു പറയും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ കടല്ക്കരയിലെ നിവാസികള്‍ അന്ന്: അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപെടും എന്നു പറയും.
Malayalam Bible POC-ML 2013
അന്നു തീരദേശവാസികള്‍ പറയും: അസ്‌സീറിയാരാജാവില്‍നിന്നു രക്‌ഷപെടാന്‍വേണ്ടി നാം പ്രതീക്‌ഷയോടെ ആരുടെ അടുത്തേക്ക്‌ ഓടിച്ചെന്നോ അവര്‍ക്ക്‌ ഇതാണു സംഭവിച്ചത്‌! പിന്നെ നാം എങ്ങനെ രക്ഷപെടും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ദിവസത്തിൽ, ‘ഇതാ, ഞങ്ങൾ ആശ്രയിച്ചിരുന്നവർക്ക്, അശ്ശൂർരാജാവിൽനിന്നുള്ള വിമോചനത്തിന്, സഹായംതേടി ഞങ്ങൾ ഓടിച്ചെന്നിരുന്നവർക്ക് എന്തു ഭവിച്ചിരിക്കുന്നു! ഇനി ഞങ്ങൾ എങ്ങനെ രക്ഷപ്പെടും,’ എന്ന് ഈ തീരദേശവാസികൾ പറയും.”