Isaiah 21:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേദാന്യയിലെ സാര്‍ഥവാഹകസംഘമേ, നിങ്ങള്‍ അറേബ്യന്‍ മരുഭൂമിയിലെ കുറ്റിക്കാടുകളില്‍ പാര്‍ക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അരബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാർത്ഥഗണങ്ങളായുള്ളോരേ, നിങ്ങൾ അരബിയിലെ കാട്ടിൽ രാപാർപ്പിൻ.
Malayalam 1992 MBSI
അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകംദേദാന്യരുടെ സാര്‍ത്ഥഗണങ്ങളായുള്ളോരേ, നിങ്ങള്‍ അറബിയിലെ കാട്ടില്‍ രാപാര്‍പ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അറേബ്യയെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സഞ്ചാരഗണങ്ങളേ, നിങ്ങൾ അറേബ്യയിലെ കാട്ടിൽ രാത്രി പാർക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാര്‍ഥഗണങ്ങളായുള്ളോരേ, നിങ്ങള്‍ അറബിയിലെ കാട്ടിൽ രാപാര്‍പ്പിന്‍.
Malayalam Bible POC-ML 2013
അറേബ്യയെക്കുറിച്ചുള്ള അരുളപ്പാട്‌: ദദാന്യരായ സാര്‍ഥവാഹകരേ, നിങ്ങള്‍ അറേബ്യയിലെ കുറ്റിക്കാട്ടില്‍ വസിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അറേബ്യക്കെതിരേയുള്ള പ്രവചനം: ദേദാന്യരുടെ വ്യാപാരസംഘങ്ങളേ, അറേബ്യയിലെ കാട്ടിൽ കഴിയുന്നവരേ.