Isaiah 21:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തേമാനിവാസികളേ, ദാഹിക്കുന്നവര്‍ക്കു ജലം നല്‌കുവിന്‍. അപ്പവുമായിച്ചെന്ന് അഭയാര്‍ഥികളെ എതിരേല്‌ക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവന്നു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്പിൻ.
Malayalam 1992 MBSI
തേമാദേശനിവാസികളേ, നിങ്ങള്‍ ദാഹിച്ചിരിക്കുന്നവന്നു വെള്ളം കൊണ്ടുചെല്ലുവിന്‍; ഔടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന് എതിരേല്ക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തേമാദേശനിവാസികളേ, നിങ്ങള്‍ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിന്‍; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന് എതിരേല്പിന്‍.
Malayalam Bible POC-ML 2013
തേമാന്യരേ, നിങ്ങള്‍ ദാഹിക്കുന്നവര്‍ക്കു ജലം നല്‍കുവിന്‍, പലായനം ചെയ്യുന്നവര്‍ക്ക്‌ അപ്പം കൊടുക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തേമാ നിവാസികളേ, ദാഹിച്ചിരിക്കുന്നവർക്കു വെള്ളം കൊണ്ടുവരിക, പലായിതർക്ക് അപ്പം കൊണ്ടുവരിക.