Isaiah 22:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പഴയ കുളത്തിലെ ജലം സംഭരിക്കാന്‍ രണ്ടു മതിലുകള്‍ക്കിടയില്‍ ഒരു ജലസംഭരണി നിര്‍മിച്ചു. എന്നാല്‍ ഇതു നിര്‍മിച്ചവന്‍റെ അടുക്കലേക്കു നിങ്ങള്‍ തിരിയുകയോ, പണ്ടുതന്നെ ഇത് ആസൂത്രണം ചെയ്തവനെ നിങ്ങള്‍ ഓര്‍ക്കുകയോ ചെയ്തില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓർത്തതുമില്ല.
Malayalam 1992 MBSI
പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന്‍ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഔര്‍ത്തതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാൻ രണ്ടു മതിലുകളുടെ മദ്ധ്യത്തിൽ ഒരു ജലസംഭരണി ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു രൂപകല്പന ചെയ്തവനെ ബഹുമാനിച്ചതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന്‍ രണ്ടു മതിലുകളുടെ മധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓര്‍ത്തതുമില്ല.
Malayalam Bible POC-ML 2013
പഴയ കുളത്തിലെ ജലം ശേഖരിക്കാന്‍വേണ്ടി ഇരുമതിലുകള്‍ക്കുമിടയിലായി നീ ഒരു ജലസംഭരണി നിര്‍മിച്ചു. എന്നാല്‍, ഇതു ചെയ്‌തവന്‍െറ നേരേ തിരിയുകയോ പണ്ടുതന്നെ അത്‌ ആസൂത്രണം ചെയ്‌തവനെ നീ പരിഗണിക്കുകയോ ചെയ്‌തില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പഴയ കുളത്തിലെ ജലത്തിനായി നിങ്ങൾ രണ്ടു മതിലുകൾക്കിടയിൽ ഒരു ജലാശയമുണ്ടാക്കി, എങ്കിലും അതിനെ നിർമിച്ചവനിലേക്കു നിങ്ങൾ തിരിയുകയോ വളരെക്കാലംമുമ്പേ അത് ആസൂത്രണം ചെയ്തവനെപ്പറ്റി നിങ്ങൾ ചിന്തിക്കുകയോ ചെയ്തില്ല.