Isaiah 23:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അരുളിച്ചെയ്തു: “മര്‍ദിതയും കന്യകയുമായ സീദോന്‍പുത്രീ, നിനക്കിനി ആഹ്ലാദം ഉണ്ടാകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവൻ കല്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
ബലാല്‍ക്കാരം അനുഭവിച്ച കന്യകയായ സീദോന്‍ പുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവന്‍ കല്പിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കുകയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാവുകയില്ല” എന്ന് അവിടുന്ന് കല്പിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബലാൽക്കാരം അനുഭവിച്ച കന്യകയായ സീദോന്‍പുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്ന് അവന്‍ കല്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
അവിടുന്ന്‌ അരുളിച്ചെയ്‌തു: മര്‍ദിതയായ സീദോന്‍കന്യകേ, നിന്‍െറ ആഹ്‌ളാദം അവ സാനിച്ചു. എഴുന്നേറ്റു സൈപ്രസിലേക്കുപോവുക. അവിടെയും നിനക്ക്‌ ആശ്വാസം ലഭിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്നു കൽപ്പിച്ചു: “നശിപ്പിക്കപ്പെട്ട കന്യകയായ സീദോൻപുത്രീ, നീ ഇനി ആനന്ദിക്കുകയില്ല! “എഴുന്നേൽക്കുക, കിത്തീമിലേക്കു കടന്നുചെല്ലുക; അവിടെയും നിനക്കു വിശ്രമം ലഭിക്കുകയില്ല.”