Isaiah 23:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാക്കന്മാരെ വാഴിച്ചിരുന്നതും പ്രഭുക്കന്മാരായ വര്‍ത്തകര്‍ ഉണ്ടായിരുന്നതും ലോകമെങ്ങും ബഹുമാനിതരായ വര്‍ത്തകരോടുകൂടിയതുമായ സോര്‍ നഗരത്തിന് ആരാണീ അനര്‍ഥം വരുത്തിവച്ചത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കിരീടം നല്കുന്നതും വർത്തകന്മാർ പ്രഭുക്കന്മാരും വ്യാപാരികൾ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിർണ്ണയിച്ചതാർ?
Malayalam 1992 MBSI
കിരീടം നലകുന്നതും വര്‍ത്തകന്മാര്‍ പ്രഭുക്കന്മാരും വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിര്‍ണ്ണയിച്ചതാര്‍?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കിരീടം നല്കുന്നതും വ്യാപാരപ്രഭുക്കന്മാരുള്ളതും ഭൂമിയിലെ മഹാന്മാരായ കച്ചവടക്കാരുള്ളതുമായ സോരിനെക്കുറിച്ച് അതു നിർണ്ണയിച്ചതാര്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കിരീടം നല്കുന്നതും വര്‍ത്തകന്മാര്‍ പ്രഭുക്കന്മാരും വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ച് അതു നിര്‍ണയിച്ചതാര്‍?
Malayalam Bible POC-ML 2013
രാജാക്കന്‍മാരെ വാഴിച്ചിരുന്ന ടയി റിന്‍െറ മേല്‍, ഭൂമിയിലെങ്ങും ആദരണീയരായ വര്‍ത്തകപ്രഭുക്കന്‍മാര്‍ ഉണ്ടായിരുന്ന ടയിറിന്‍െറ മേല്‍, ആരാണ് ഈ അനര്‍ഥം വരുത്തിയത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കിരീടമണിയിക്കുന്നവരായ, വ്യാപാരികൾ പ്രഭുക്കന്മാരായ അതിലെ കച്ചവടക്കാർ ഭൂമിയിൽ കീർത്തികേട്ടവരുമായ മഹാനഗരമായ സോരിനെതിരേ ആരാണ് ഈ പദ്ധതി ഒരുക്കിയത്?