Isaiah 25:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, അവിടുന്നാണ് എന്‍റെ ദൈവം. അങ്ങയെ ഞാന്‍ പുകഴ്ത്തും. അവിടുത്തെ നാമം ഞാന്‍ പ്രകീര്‍ത്തിക്കും. അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു. പണ്ടേ ആവിഷ്കരിച്ച പദ്ധതികള്‍ അവിടുന്നു വിശ്വസ്തതയോടും സത്യത്തോടും നിറവേറ്റി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, നീ എന്‍റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ സ്തുതിക്കും; നീ അദ്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടുംകൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
കര്‍ത്താവേ, അങ്ങാണ്‌ എന്‍െറ ദൈവം; ഞാന്‍ അങ്ങയെ പുകഴ്‌ത്തുകയും അങ്ങയുടെ നാമത്തെ സ്‌തുതിക്കുകയും ചെയ്യും. പണ്ടുതന്നെ നിരൂപിച്ചതും വിശ്വസ്‌ത വും സത്യസന്‌ധവുമായവന്‍കാര്യങ്ങള്‍ അങ്ങ്‌ നിറവേറ്റിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, അങ്ങാണ് എന്റെ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമർപ്പിക്കും, കാരണം അങ്ങ് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അവിടത്തെ പുരാതന പദ്ധതികൾ പരിപൂർണ വിശ്വസ്തതയുള്ളതാണ്.