Isaiah 25:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീന്തല്‍ക്കാരന്‍ നീന്താന്‍ കൈനീട്ടുന്നതുപോലെ മോവാബ് നീന്താന്‍ കൈ നീട്ടും. എന്നാല്‍ സര്‍വേശ്വരന്‍ അവരുടെ അഹങ്കാരവും കരവിരുതും നശിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ അവൻ അതിന്റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്റെ ഗർവ്വവും കൈമിടുക്കും അവൻ താഴ്ത്തിക്കളയും.
Malayalam 1992 MBSI
നീന്തുന്നവന്‍ നീന്തുവാന്‍ കൈ നീട്ടുന്നതുപോലെ അവന്‍ അതിന്റെ നടുവില്‍ കൈ നീട്ടും; എങ്കിലും അവന്റെ ഗര്‍വ്വവും കൈമിടുക്കും അവന്‍ താഴ്ത്തിക്കളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ മോവാബ് അതിന്റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്റെ അഹങ്കാരവും കൈമിടുക്കും അവിടുന്ന് താഴ്ത്തിക്കളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീന്തുന്നവന്‍ നീന്തുവാന്‍ കൈ നീട്ടുന്നതുപോലെ അവന്‍ അതിന്‍റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്‍റെ ഗര്‍വവും കൈമിടുക്കും അവന്‍ താഴ്ത്തിക്കളയും.
Malayalam Bible POC-ML 2013
നീന്തല്‍ക്കാരന്‍ നീന്താന്‍ കൈ വിരിക്കുന്നതുപോലെ അവന്‍ അതിന്‍െറ മധ്യത്തില്‍നിന്നു കൈനീട്ടും. എന്നാല്‍, കര്‍ത്താവ്‌ അവന്‍െറ അഹങ്കാരവും കരങ്ങളുടെ സാമര്‍ഥ്യവും ഒന്നുപോലെ നശിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീന്തുന്നവർ നീന്തുന്നതിനു കൈകൾ നീട്ടുന്നതുപോലെ, അവൻ അതിന്റെ മധ്യത്തിൽ കൈനീട്ടും. യഹോവ അവരുടെ അഹങ്കാരം അവസാനിപ്പിക്കും അവരുടെ കൈകളുടെ പ്രാവീണ്യത്തെയും.