Isaiah 25:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വജനതകളെയും മൂടിയിരിക്കുന്ന വിലാപത്തിന്‍റെ ആവരണവും സകല ജനതകളുടെയും മേലുള്ള ദുഃഖത്തിന്‍റെ വിരിയും ഈ പര്‍വതത്തില്‍ വച്ചു സര്‍വേശ്വരന്‍ നശിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകല വംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽവെച്ചു നശിപ്പിച്ചുകളയും.
Malayalam 1992 MBSI
സകലവംശങ്ങള്‍ക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേല്‍ കിടക്കുന്ന മറവും അവന്‍ ഈ പര്‍വ്വതത്തില്‍വെച്ചു നശിപ്പിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകല വംശങ്ങൾക്കും ഉള്ള മൂടുപടവും സകലജനതകളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകല വംശങ്ങള്‍ക്കും ഉള്ള മൂടുപടവും സകല ജാതികളുടെയുംമേൽ കിടക്കുന്ന മറവും അവന്‍ ഈ പര്‍വതത്തിൽവച്ചു നശിപ്പിച്ചുകളയും.
Malayalam Bible POC-ML 2013
സര്‍വജനതകളെയും മറച്ചിരിക്കുന്ന ആവ രണം - ജനതകളുടെമേല്‍ വിരിച്ചിരിക്കുന്ന മൂടുപടം - ഈ പര്‍വതത്തില്‍വച്ച്‌ അവിടുന്ന്‌ നീക്കിക്കളയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ പർവതത്തിൽവെച്ച് അവിടന്ന് സകലജനതകളുടെയുംമേലുള്ള ആവരണം, എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും;