Isaiah 26:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് യെഹൂദാദേശത്ത് ഈ ഗാനം ആലപിക്കപ്പെടും. നമുക്ക് ഉറപ്പുള്ള ഒരു നഗരം ഉണ്ട്. നമ്മെ രക്ഷിക്കാന്‍ കോട്ടകളും കൊത്തളങ്ങളും നിര്‍മിച്ചിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ അവർ യെഹൂദാദേശത്തു ഈ പാട്ടു പാടും: നമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവൻ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കി വെക്കുന്നു.
Malayalam 1992 MBSI
അന്നാളില്‍ അവര്‍ യെഹൂദാദേശത്തു ഈ പാട്ടു പാടുംനമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവന്‍ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ നാളിൽ അവർ യെഹൂദാദേശത്ത് ഈ പാട്ടു പാടും: നമുക്കു ബലമുള്ള ഒരു പട്ടണം ഉണ്ട്; അവിടുന്ന് രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കി വയ്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ അവര്‍ യെഹൂദാദേശത്ത് ഈ പാട്ടു പാടും: നമുക്കു ബലമുള്ളൊരു പട്ടണം ഉണ്ട്; അവന്‍ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവയ്ക്കുന്നു.
Malayalam Bible POC-ML 2013
അന്ന്‌ യൂദാദേശത്ത്‌ ഈ കീര്‍ത്തനം ആലപിക്കും: നമുക്കു പ്രബലമായ ഒരു നഗരം ഉണ്ട്‌. കര്‍ത്താവ്‌ നമ്മുടെ രക്‌ഷയ്‌ക്കു വേണ്ടി കോട്ടകള്‍ ഉയര്‍ത്തിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ കാലത്ത് യെഹൂദ്യയിൽ ഈ ഗാനം ആലപിക്കപ്പെടും: ഞങ്ങൾക്ക് ഉറപ്പുള്ളൊരു നഗരമുണ്ട്; ദൈവം രക്ഷ അതിന്റെ കോട്ടകളും പ്രതിരോധസന്നാഹങ്ങളും ആക്കുന്നു.