Isaiah 26:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുഷ്ടനോടു കരുണ കാട്ടിയാലും അവന്‍ നീതി പഠിക്കുകയില്ല. നീതിമാന്മാരുടെ ദേശത്തും അവന്‍ വക്രത കാട്ടും; സര്‍വേശ്വരന്‍റെ മഹത്ത്വം കാണുകയുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദുഷ്ടന്നു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്വം അവൻ കാണുകയുമില്ല.
Malayalam 1992 MBSI
ദുഷ്ടന്നു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്വം അവന്‍ കാണുകയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദുഷ്ടനു കൃപ കാണിച്ചാലും അവൻ നീതി പഠിക്കുകയില്ല; നേരുള്ള ദേശത്ത് അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്ത്വം അവൻ കാണുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദുഷ്ടനു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്ത് അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്ത്വം അവന്‍ കാണുകയുമില്ല.
Malayalam Bible POC-ML 2013
ദുഷ്‌ടനോടു കാരുണ്യം കാണിച്ചാല്‍ അവന്‍ നീതി അഭ്യസിക്കുകയില്ല; സത്യസന്‌ധതയുടെ ദേശത്ത് അവന്‍ വക്രത കാണിക്കുന്നു; അവന്‍ കര്‍ത്താവിന്‍െറ മഹത്വം ദര്‍ശിക്കുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ദുഷ്ടരോടു കരുണ കാണിച്ചാലും, അവർ നീതി അഭ്യസിക്കുകയില്ല; നീതിനിഷ്ഠരുടെ ദേശത്ത് അവർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; യഹോവയുടെ മഹത്ത്വം അവർ കാണുന്നതുമില്ല.