Isaiah 26:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, മറ്റു പലരും ഞങ്ങളെ ഭരിച്ചിട്ടുണ്ട്. എങ്കിലും അവിടുന്നു മാത്രമാണ് ഞങ്ങളുടെ സര്‍വേശ്വരന്‍. അവര്‍ മരിച്ചു; ഇനി ജീവിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.
Malayalam 1992 MBSI
ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തീട്ടുണ്ടു; എന്നാല്‍ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങള്‍ സ്വീകരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നെ, ഞങ്ങൾ സ്വീകരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറേ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെമേൽ കര്‍ത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നെ,
Malayalam Bible POC-ML 2013
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, മറ്റ് അധിപന്‍മാര്‍ ഞങ്ങളെ ഭരിച്ചിട്ടുണ്ട്. എന്നാല്‍, അങ്ങയുടെ നാമം മാത്രമാണ് ഞങ്ങള്‍ ഏറ്റുപറയുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെയുള്ള മറ്റു യജമാനന്മാർ ഞങ്ങളെ ഭരിച്ചിട്ടുണ്ട്, എങ്കിലും അങ്ങയെ, അങ്ങയുടെ നാമംമാത്രമാണ് ഞങ്ങൾക്ക് ആരാധ്യമായത്.