Isaiah 26:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് ഈ ജനതയെ വര്‍ധിപ്പിച്ചു. ദേശത്തിന്‍റെ അതിര്‍ത്തികള്‍ എല്ലാം വിപുലമാക്കി. അങ്ങനെ അവിടുത്തെ നാമം മഹത്ത്വപ്പെട്ടിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
Malayalam 1992 MBSI
നീ ജനത്തെ വര്‍ദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്‍ദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർദ്ധിപ്പിച്ചു; നീ മഹത്ത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ജനത്തെ വര്‍ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്‍ധിപ്പിച്ചു; നീ മഹത്ത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്‍റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവേ, അങ്ങ്‌ ജനത്തെ വര്‍ധിപ്പിച്ചിരിക്കുന്നു. ജനത്തിന്‍െറ വളര്‍ ച്ചഅങ്ങേക്കു മഹത്വം നല്‍കിയിരിക്കുന്നു; ദേശത്തിന്‍െറ അതിര്‍ത്തികള്‍ അങ്ങു വിസ്‌തൃതമാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, അങ്ങ് ജനത്തെ വർധിപ്പിച്ചു; അതേ, തന്റെ ജനത്തെ വർധിപ്പിച്ചിരിക്കുന്നു. അങ്ങ് അങ്ങേക്കുതന്നെ മഹത്ത്വം നേടിയിരിക്കുന്നു; ദേശത്തിന്റെ അതിരുകളെല്ലാം അങ്ങ് വിസ്തൃതമാക്കിയിരിക്കുന്നു.