Isaiah 26:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അധര്‍മം നിമിത്തം ഭൂവാസികളെ ശിക്ഷിക്കാന്‍ ദൈവം തന്‍റെ വാസസ്ഥലത്തുനിന്ന് ഇറങ്ങിവരുന്നു. ഭൂമിയില്‍ നടത്തപ്പെട്ട കൊലപാതകങ്ങള്‍ വെളിപ്പെടുത്തപ്പെടും. കൊല്ലപ്പെട്ടവരെ ഇനി ഭൂമി മറച്ചുവയ്‍ക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദർശിപ്പാൻ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.
Malayalam 1992 MBSI
യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിപ്പാന്‍ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താന്‍ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം ശിക്ഷിക്കുവാൻ തന്റെ സ്ഥലത്തുനിന്ന് ഇതാ വരുന്നു. ഭൂമി താൻ കുടിച്ച രക്തം മുഴുവനും വെളിപ്പെടുത്തും; തന്നിലുള്ള കൊല്ലപ്പെട്ടവരെ ഇനി മൂടിവയ്ക്കുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിപ്പാന്‍ തന്‍റെ സ്ഥലത്തുനിന്ന് ഇതാ, വരുന്നു. ഭൂമി താന്‍ കുടിച്ച രക്തമൊക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവയ്ക്കയുമില്ല.
Malayalam Bible POC-ML 2013
ഇതാ, ഭൂവാസികളെ അവരുടെ അകൃത്യങ്ങള്‍ക്കു ശിക്‌ഷിക്കാന്‍ വേണ്ടി കര്‍ത്താവ് തന്‍െറ ഭവനത്തില്‍നിന്ന് ഇറങ്ങിവരുന്നു. തന്‍െറ മേല്‍ ചൊരിഞ്ഞരക്‌തം ഭൂമി വെളിപ്പെടുത്തും. വധിക്കപ്പെട്ടവരെ ഇനി അവള്‍ മറച്ചുവയ്‌ക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, യഹോവ ഭൂവാസികൾക്ക് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷനൽകാൻ തന്റെ നിവാസസ്ഥാനത്തുനിന്നും വരുന്നതിനുള്ള സമയം അടുത്തിരിക്കുന്നു. ഭൂമി തന്റെമേൽ ചൊരിയപ്പെട്ട രക്തമൊക്കെയും വെളിപ്പെടുത്തും, തന്റെ കൊല്ലപ്പെട്ടവരെ ഇനിമേൽ മറച്ചുവെക്കുകയുമില്ല.