Isaiah 26:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് ഉന്നതനഗരിയില്‍ നിവസിക്കുന്ന ഗര്‍വിഷ്ഠരെ നിലംപരിചാക്കി, പൊടിയില്‍ തള്ളിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.
Malayalam 1992 MBSI
അവന്‍ ഉയരത്തില്‍ പാര്‍ക്കുംന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയില്‍ ഇട്ടു കളഞ്ഞിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഉയരത്തിൽ വസിക്കുന്നവരെ ഉന്നതനഗരത്തെതന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഉയരത്തിൽ പാര്‍ക്കുന്നവരെ ഉന്നതനഗരത്തെ തന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.
Malayalam Bible POC-ML 2013
ഗിരിശൃംഗത്തില്‍ പണിത കോട്ടകളില്‍ വസിക്കുന്നവരെ അവിടുന്ന് താഴെയിറക്കി; അതിനെ നിലംപറ്റെ നശിപ്പിച്ചു പൊടിയിലാഴ്‌ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു, ഉന്നത നഗരങ്ങളെ അവിടന്നു താഴെയിറക്കുന്നു; അവിടന്ന് അതിനെ നിലംപരിചാക്കി പൊടിയിൽ വീഴ്ത്തിക്കളയുന്നു.