Isaiah 27:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു സര്‍വേശ്വരന്‍ ബലമേറിയ വലിയ വാളുകൊണ്ട് കുതിച്ചു പുളഞ്ഞു പായുന്ന ലിവ്യാഥാനെ ശിക്ഷിക്കും. സമുദ്രത്തിലെ വ്യാളത്തെ നിഗ്രഹിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.
Malayalam 1992 MBSI
അന്നാളില്‍ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന്‍ കൊന്നുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന്‍ കൊന്നുകളയും.
Malayalam Bible POC-ML 2013
അന്നു കര്‍ത്താവ്‌ തന്‍െറ വലുതും അതിശക്‌തവുമായ കഠിന ഖഡ്‌ഗംകൊണ്ടു ലവിയാഥാനെ, പുളഞ്ഞുപായുന്ന ലവിയാഥാനെ, ശിക്‌ഷിക്കും. സമുദ്രവ്യാളത്തെ അവിടുന്ന്‌ കൊന്നുകളയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്നാളിൽ, യഹോവ തന്റെ ഭയങ്കരവും വലുതും ശക്തവുമായ വാൾകൊണ്ട് ശിക്ഷിക്കും, കുതിച്ചുപായുന്ന സർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും. സമുദ്രവാസിയായ ഭീകരസത്വത്തെ അവിടന്നു കൊന്നുകളയും.