Isaiah 27:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു വലിയ കാഹളധ്വനി മുഴങ്ങും; അസ്സീറിയായില്‍ വച്ചു കാണാതായവരും ഈജിപ്തിലേക്ക് ഓടിക്കപ്പെട്ടവരുമായ ജനം യെരൂശലേമിലെ വിശുദ്ധപര്‍വതത്തില്‍ വന്നു സര്‍വേശ്വരനെ ആരാധിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.
Malayalam 1992 MBSI
അന്നാളില്‍ മഹാകാഹളം ഊതും; അശ്ശൂര്‍ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവയെ നമസ്കരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും ഈജിപ്റ്റുദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂര്‍ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വതത്തിൽ യഹോവയെ നമസ്കരിക്കും.
Malayalam Bible POC-ML 2013
അന്ന്, ഒരു വലിയ കാഹളധ്വനി ഉയരും; അസ്‌സീറിയായില്‍ നഷ്‌ടപ്പെട്ടവരും ഈജിപ്‌തിലേക്കു ഓടിക്കപ്പെട്ടവരും വന്ന് ജറുസലെമിലെ വിശുദ്‌ധ ഗിരിയില്‍ കര്‍ത്താവിനെ ആരാധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ദിവസത്തിൽ ഒരു മഹാകാഹളം ധ്വനിക്കും. അശ്ശൂരിൽ നശിച്ചുകൊണ്ടിരുന്നവരും ഈജിപ്റ്റിൽ പ്രവാസികളാക്കപ്പെട്ടവരും ജെറുശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ ആരാധിക്കുന്നതിനായി വന്നുചേരും.