Isaiah 27:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭാവിയില്‍ ഇസ്രായേല്‍ വലിയ വൃക്ഷംപോലെ വേരൂന്നി വളരും. അതു പുഷ്പിക്കുകയും ഭൂമി മുഴുവന്‍ അതിന്‍റെ ഫലംകൊണ്ടു നിറയുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തു പൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാകയും ചെയ്യും.
Malayalam 1992 MBSI
വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേല്‍ തളിര്‍ത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂര്‍ണ്ണമാകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വരുംകാലത്ത് യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാവുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വരുംകാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിര്‍ത്തു പൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂര്‍ണമാകയും ചെയ്യും.
Malayalam Bible POC-ML 2013
ഭാവിയില്‍ യാക്കോബ് വേരുപിടിക്കും; ഇസ്രായേല്‍ പുഷ്‌പിക്കുകയും ശാഖകള്‍ വിരിക്കുകയും ചെയ്യും. ഭൂമിമുഴുവന്‍ അതിന്‍െറ ഫലങ്ങള്‍ കൊണ്ടു നിറയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വരുംനാളുകളിൽ യാക്കോബ് വേരൂന്നുകയും ഇസ്രായേൽ തളിർത്തു പൂക്കുകയും ഭൂമിമുഴുവനും ഫലംകൊണ്ടു നിറയ്ക്കുകയും ചെയ്യും.