Isaiah 28:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ക്കു വിശ്രമവും സ്വസ്ഥതയും അവിടുന്നു വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ അതു നിരസിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവന്നു സ്വസ്ഥത കൊടുപ്പിൻ; ഇതാകുന്നു വിശ്രാമം എന്നു അവൻ അവരോടു അരുളിച്ചെയ്തു എങ്കിലും കേൾപ്പാൻ അവർക്കു മനസ്സില്ലായിരുന്നു.
Malayalam 1992 MBSI
ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവന്നു സ്വസ്ഥത കൊടുപ്പിന്‍; ഇതാകുന്നു വിശ്രാമം എന്നു അവര്‍ അവരോടു അരുളിച്ചെയ്തു എങ്കിലും കേള്‍പ്പാന്‍ അവര്‍ക്കും മനസ്സില്ലായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുക്കുവിൻ; ഇതാകുന്നു വിശ്രമം” എന്ന് അവിടുന്ന് അവരോട് അരുളിച്ചെയ്തു എങ്കിലും കേൾക്കുവാൻ അവർക്കു മനസ്സില്ലായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുപ്പിന്‍; ഇതാകുന്നു വിശ്രാമം എന്ന് അവന്‍ അവരോട് അരുളിച്ചെയ്തു എങ്കിലും കേള്‍പ്പാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു.
Malayalam Bible POC-ML 2013
അവിടുന്ന് ജനത്തോട് അരുളിച്ചെയ്‌തിട്ടുണ്ട്: ഇതാണു വിശ്രമം; പരിക്‌ഷീണര്‍ക്കു വിശ്രമം നല്‍കുക. ഇതാണു വിശ്രമം. എന്നിട്ടും അവര്‍ ശ്രവിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇതാണു വിശ്രമസ്ഥലം, ക്ഷീണിതർ വിശ്രമിക്കട്ടെ,” എന്നും “ഇതാണ് ആശ്വാസസ്ഥാനം,” എന്നും അവിടന്ന് അവരോടു പറഞ്ഞു. എങ്കിലും അതു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലായിരുന്നു.
Recommended Reading