Isaiah 28:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടു സര്‍വേശ്വരന്‍റെ വചനം അവര്‍ക്കു ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം, ആജ്ഞയ്‍ക്കു മീതെ ആജ്ഞ. ഇവിടെ അല്പം, അവിടെ അല്പം എന്നിങ്ങനെ ആയിരിക്കും. അതുകൊണ്ട് അവര്‍ തകര്‍ന്നു പിറകോട്ടു മറിഞ്ഞു കെണിയില്‍പ്പെട്ടു പിടിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ അവർ ചെന്നു പിറകോട്ടുവീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്നു, യഹോവയുടെ വചനം അവർക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും.
Malayalam 1992 MBSI
ആകയാല്‍ അവര്‍ ചെന്നു പിറകോട്ടുവീണു തകര്‍ന്നു കുടുക്കില്‍ അകപ്പെട്ടു പിടിപെടേണ്ടതിന്നു, യഹോവയുടെ വചനം അവര്‍ക്കും “ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം, സൂത്രത്തിന്മേല്‍ സൂത്രം, സൂത്രത്തിന്മേല്‍ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനാൽ അവർ ചെന്നു പുറകോട്ടുവീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, യഹോവയുടെ വചനം അവർക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്ന് ആയിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ അവര്‍ ചെന്നു പിറകോട്ടു വീണു തകര്‍ന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, യഹോവയുടെ വചനം അവര്‍ക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം, അവിടെ അല്പം” എന്ന് ആയിരിക്കും.
Malayalam Bible POC-ML 2013
അതിനാല്‍, കര്‍ത്താവിന്‍െറ വചനം അവര്‍ക്കു നിയമത്തിന്‍മേല്‍ നിയമം ആണ്‌, നിയമത്തിന്‍മേല്‍ നിയമം. ചട്ടത്തിന്‍മേല്‍ ചട്ടം ആണ്‌, ചട്ടത്തിന്‍മേല്‍ ചട്ടം. ഇവിടെ അല്‍പം, അവിടെ അല്‍പം. അങ്ങനെ അവര്‍ പോയി, പുറകോട്ടു മറിഞ്ഞുവീണ്‌ തകരുകയും വലയിലകപ്പെടുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ അവരോടുള്ള യഹോവയുടെ വചനം: “കൽപ്പനയ്ക്കുമേൽ കൽപ്പന, ആജ്ഞയ്ക്കുമേൽ ആജ്ഞ, ഇവിടെ അൽപ്പം, അവിടെ അൽപ്പം” എന്നായിരിക്കും. അങ്ങനെ അവർ ചെന്ന് പിന്നാക്കം വീണു മുറിവേറ്റ്, വലയിലകപ്പെട്ട്, ബദ്ധരായിത്തീരേണ്ടതിനുതന്നെ.