Isaiah 28:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാ, സര്‍വേശ്വരന്‍റെ കരുത്തുറ്റവന്‍! കന്മഴ ചൊരിയുന്ന വിനാശകമായ കാറ്റുപോലെയും പേമാരിപോലെയും കര കവിഞ്ഞൊഴുകുന്ന പെരുവെള്ളപ്രവാഹംപോലെയും അവന്‍ അവരെ നിലത്ത് ആഞ്ഞെറിഞ്ഞുകളയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തൻ കർത്താവിങ്കൽനിന്നു വരുന്നു; തകർത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവൻ അവരെ വെറുങ്കൈകൊണ്ടു നിലത്തു തള്ളിയിടും.
Malayalam 1992 MBSI
ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തന്‍ കര്‍ത്താവിങ്കല്‍നിന്നു വരുന്നു; തകര്‍ത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവന്‍ അവരെ വെറുങ്കൈകൊണ്ടു നിലത്തു തള്ളിയിടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതാ, ശക്തിയും ബലവുമുള്ള ഒരുവൻ കർത്താവിങ്കൽനിന്നു വരുന്നു; തകർക്കുന്ന കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവിടുന്ന് അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തന്‍ കര്‍ത്താവിങ്കൽനിന്നു വരുന്നു; തകര്‍ത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴ പോലെയും കവിഞ്ഞൊഴുകുന്ന മഹാജലപ്രവാഹംപോലെയും അവന്‍ അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും.
Malayalam Bible POC-ML 2013
ഇതാ, കര്‍ത്താവിന്‍െറ കരുത്തനായ യോദ്‌ധാവ്. കന്‍മഴക്കാറ്റുപോലെ, നാശം വിതയ്‌ക്കുന്ന കൊടുങ്കാറ്റുപോലെ, കൂലം തകര്‍ത്തൊഴുകുന്ന മലവെള്ളംപോലെ ഒരുവന്‍! അവന്‍ അവരെ എഫ്രായിമിലെ നിലത്ത് ഊക്കോടെ വലിച്ചെറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്. കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും, അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും.