Isaiah 29:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനില്‍നിന്നു തങ്ങളുടെ പദ്ധതികള്‍ ആഴത്തില്‍ മറച്ചു വയ്‍ക്കുകയും ഇരുട്ടില്‍ തങ്ങളുടെ പ്രവൃത്തികള്‍ നടത്തുകയും, തങ്ങളെ ആരു കാണും, ആരറിയും എന്നു ചോദിക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം! അവര്‍ എല്ലാം കീഴ്മേല്‍ മറിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങളുടെ ആലോചനയെ യഹോവെക്കു അഗാധമായി മറെച്ചുവെക്കുവാൻ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
Malayalam 1992 MBSI
തങ്ങളുടെ ആലോചനയെ യഹോവേക്കു അഗാധമായി മറെച്ചുവേക്കുവാന്‍ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തില്‍ ചെയ്കയുംഞങ്ങളെ ആര്‍ കാണുന്നു? ഞങ്ങളെ ആര്‍ അറിയുന്നു എന്നു പറകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്വന്തം ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാൻ നോക്കുകയും സ്വന്തം പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്യുകയും: “ഞങ്ങളെ ആര് കാണുന്നു? ഞങ്ങളെ ആര് അറിയുന്നു” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങളുടെ ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാന്‍ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആര്‍ കാണുന്നു? ഞങ്ങളെ ആര്‍ അറിയുന്നു എന്നു പറകയും ചെയ്യുന്നവര്‍ക്ക് അയ്യോ കഷ്ടം!
Malayalam Bible POC-ML 2013
തങ്ങളുടെ ആലോചനകളെ കര്‍ത്താവു കാണാതെ അഗാധത്തില്‍ ഒളിച്ചുവയ്‌ക്കുകയും തങ്ങളുടെ പ്രവൃത്തികള്‍ അന്‌ധകാരത്തില്‍ നടത്തുകയും ഞങ്ങളെ ആര്‌ കാണും, ഞങ്ങളെ ആര്‌ അറിയും എന്നു ചോദിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങളുടെ പദ്ധതികൾ യഹോവയിൽനിന്ന് മറച്ചുവെക്കാനായി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവർക്ക്, തങ്ങളുടെ പ്രവൃത്തികൾ അന്ധകാരത്തിൽ ചെയ്തിട്ട്, “ആർ കാണും? ആർ അറിയും?” എന്നു ചിന്തിക്കുന്നവർക്ക്, ഹാ, കഷ്ടം!