Isaiah 29:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ ജനമധ്യേ ചെയ്ത പ്രവൃത്തികള്‍ കാണുമ്പോള്‍ നിങ്ങളുടെ സന്തതികള്‍ എന്നെ പരിശുദ്ധനെന്നു വാഴ്ത്തും. യാക്കോബിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ ഭക്തിയോടെ നിലകൊള്ളും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവൻ, അവന്റെ മക്കൾ തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
Malayalam 1992 MBSI
എന്നാല്‍ അവന്‍, അവന്റെ മക്കള്‍ തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോള്‍ അവര്‍ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവര്‍ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവൻ, അവന്റെ മക്കൾ തന്നെ, അവരുടെ മദ്ധ്യത്തിൽ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കുകയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവന്‍, അവന്‍റെ മക്കള്‍ തന്നെ, തങ്ങളുടെ മധ്യേ എന്‍റെ കൈകളുടെ പ്രവൃത്തി കാണുമ്പോള്‍ അവര്‍ എന്‍റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവര്‍ യാക്കോബിന്‍റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്‍റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
Malayalam Bible POC-ML 2013
ഞാന്‍ ജനത്തിന്‍െറ മധ്യേ ചെയ്‌ത പ്രവൃത്തികള്‍ കാണുമ്പോള്‍ അവന്‍െറ സന്തതി എന്‍െറ നാമത്തെ മഹത്വപ്പെടുത്തും. അവര്‍ യാക്കോബിന്‍െറ പരിശുദ്‌ധനെ മഹത്വപ്പെടുത്തും; ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ മുന്‍പില്‍ ഭക്‌തിയോടെ അവര്‍ നിലകൊള്ളും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവർ അവരുടെ മക്കളുടെ മധ്യേ, എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ, അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ, അവർ യാക്കോബിന്റെ പരിശുദ്ധന്റെ വിശുദ്ധി അംഗീകരിക്കുകയും ഇസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.