Isaiah 29:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ നീ താഴ്ത്തപ്പെടും. നിലത്തുനിന്നു നീ സംസാരിക്കും. പൊടിയില്‍നിന്നു നിന്‍റെ വാക്കുകള്‍ ഉയരും. ഭൂതത്തിന്‍റെ സ്വരംപോലെ നിന്‍റെ സ്വരം കേള്‍ക്കും. നിലത്തെ പൊടിയില്‍നിന്നു നിന്‍റെ ശബ്ദം ഉയരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്കു പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്കു പൊടിയിൽനിന്നു ചിലെക്കും.
Malayalam 1992 MBSI
അപ്പോള്‍ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്കു പൊടിയില്‍നിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്കു പൊടിയില്‍നിന്നു ചിലെക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്‍റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടിന്‍റേതുപോലെ നിന്‍റെ ഒച്ചനിലത്തുനിന്നു വരും; നിന്‍റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും.
Malayalam Bible POC-ML 2013
അപ്പോള്‍ ഭൂമിയുടെ അഗാധത്തില്‍നിന്നു നീ സംസാരിക്കും. പൊടിയില്‍നിന്നു നിന്‍െറ ശബ്‌ദം ഉയരും. ഭൂതത്തിന്‍േറ തുപോലെ നിന്‍െറ സ്വരം മണ്ണില്‍നിന്നു കേള്‍ക്കും. പൊടിയില്‍ കിടന്നു നീ മന്ത്രിക്കുന്നതു കേള്‍ക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ നീ താഴ്ത്തപ്പെടും, നിലത്തുനിന്നുകൊണ്ട് നീ സംസാരിക്കും; നീ സാഷ്ടാംഗം വീണുകിടക്കുന്ന പൂഴിയിൽനിന്ന് നിന്റെ വാക്കുകൾ പുറപ്പെടും. ഭൂമിയിൽനിന്നു ഭൂതം പുറപ്പെട്ടുവരുന്നതുപോലെ നിന്റെ ശബ്ദം വരും; പൊടിയിൽനിന്ന് നിന്റെ ഭാഷണം മന്ത്രിക്കും.