Isaiah 3:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവ ദൈവത്തിന്‍റെ മഹത്ത്വപൂര്‍ണമായ സാന്നിധ്യത്തെ ധിക്കരിക്കുന്നു. അവരുടെ അപരാധം മുഖത്തു ദൃശ്യമാണ്; അത് അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നു. സൊദോമിനെപ്പോലെ അവര്‍ തങ്ങളുടെ പാപം വിളംബരം ചെയ്യുന്നു. അത് അവര്‍ മറച്ചുവയ്‍ക്കുന്നില്ല. അവര്‍ക്കു ദുരിതം. അവര്‍ സ്വയം നാശം വിളിച്ചുവരുത്തുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവർക്കു അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നേ ദോഷം വരുത്തുന്നു.
Malayalam 1992 MBSI
അവരുടെ മുഖഭാവം അവര്‍ക്കും വിരോധമായി സാക്ഷീകരിക്കുന്നു; അവര്‍ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവര്‍ക്കും അയ്യോ കഷ്ടം! അവര്‍ തങ്ങള്‍ക്കു തന്നേ ദോഷം വരുത്തുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ അവരുടെ പാപം പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവർക്ക് അയ്യോ കഷ്ടം! അവർ അവർക്കു തന്നെ ദോഷം വരുത്തുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ മുഖഭാവം അവര്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവര്‍ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവര്‍ക്ക് അയ്യോ കഷ്ടം! അവര്‍ തങ്ങള്‍ക്കു തന്നെ ദോഷം വരുത്തുന്നു.
Malayalam Bible POC-ML 2013
അവരുടെ പക്‌ഷപാതം അവര്‍ക്കെതിരേ സാക്‌ഷ്യം നല്‍കുന്നു. അവര്‍ തങ്ങളുടെ പാപം മറയ്‌ക്കാതെ സോദോമിനെപ്പോലെ ഉദ്‌ഘോഷിക്കുന്നു. അവര്‍ക്കു ദുരിതം! അവര്‍ തങ്ങളുടെമേല്‍ തിന്‍മ വിളിച്ചുവരുത്തിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ മുഖഭാവം അവർക്കെതിരേ സാക്ഷിയായിരിക്കുന്നു; അവർ തങ്ങളുടെ പാപം സൊദോമിനെപ്പോലെ പ്രദർശിപ്പിക്കുന്നു; അതു മറച്ചുവെക്കുന്നില്ലതാനും. അവർ തങ്ങൾക്കുതന്നെ ദോഷം വരുത്തിയിരിക്കുകയാൽ, അവർക്ക് അയ്യോ കഷ്ടം!