Isaiah 30:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉത്സവരാത്രിയിലെന്നപോലെ നിങ്ങള്‍ക്കു പാടാം. ഇസ്രായേലിന്‍റെ രക്ഷാകേന്ദ്രമായ സര്‍വേശ്വരന്‍റെ പര്‍വതത്തിലേക്കു പുല്ലാങ്കുഴല്‍ ഊതിപ്പോകുന്നവനെപ്പോലെ നിങ്ങള്‍ക്ക് ആഹ്ലാദിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിന്നു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂർവ്വം സന്തോഷിക്കയും ചെയ്യും.
Malayalam 1992 MBSI
നിങ്ങള്‍ ഉത്സവാഘോഷരാത്രിയില്‍ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പര്‍വ്വതത്തില്‍ യിസ്രായേലിന്‍ പാറയായവന്റെ അടുക്കല്‍ ചെല്ലേണ്ടതിന്നു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂര്‍വ്വം സന്തോഷിക്കയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടി പോകുന്നവനെപോലെ ഹൃദയപൂർവ്വം സന്തോഷിക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പര്‍വതത്തിൽ യിസ്രായേലിന്‍ പാറയായവന്‍റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂര്‍വം സന്തോഷിക്കയും ചെയ്യും.
Malayalam Bible POC-ML 2013
ഉത്‌സവ രാത്രിയിലെന്നപോലെ നിങ്ങള്‍ ഗാനമാലപിക്കും; ഇസ്രായേലിന്‍െറ രക്‌ഷാശിലയായ കര്‍ത്താവിന്‍െറ പര്‍വതത്തിലേക്കു കുഴല്‍നാദത്തിനൊത്ത് പോകുമ്പോഴെന്നപോലെ നിങ്ങള്‍ ഹൃദയത്തില്‍ ആനന്‌ദിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശുദ്ധോത്സവം ആഘോഷിക്കുന്ന രാത്രിയിലെന്നപോലെ നിങ്ങൾ ഗാനമാലപിക്കും; യഹോവയുടെ പർവതത്തിലേക്ക്, ഇസ്രായേലിന്റെ പാറയായവന്റെ അടുക്കലേക്ക്, കുഴൽനാദത്തോടൊപ്പം ജനം പോകുമ്പോഴുണ്ടാകുംപോലുള്ള ആനന്ദം നിങ്ങളുടെ ഹൃദയങ്ങൾക്കുണ്ടാകും.