Isaiah 30:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ ശബ്ദം കേള്‍ക്കുമ്പോള്‍, അവിടുത്തെ വടികൊണ്ടു പ്രഹരിക്കുമ്പോള്‍ അസ്സീറിയാക്കാര്‍ ഭയന്നുവിറയ്‍ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ മേഘനാദത്താൽ അശ്ശൂർ തകർന്നുപോകും; തന്റെ വടികൊണ്ടു അവൻ അവനെ അടിക്കും.
Malayalam 1992 MBSI
യഹോവയുടെ മേഘനാദത്താല്‍ അശ്ശൂര്‍ തകര്‍ന്നുപോകും; തന്റെ വടികൊണ്ടു അവന്‍ അവനെ അടിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ മേഘനാദത്താൽ അശ്ശൂർ തകർന്നുപോകും; തന്റെ വടികൊണ്ട് അവൻ അവനെ അടിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ മേഘനാദത്താൽ അശ്ശൂര്‍ തകര്‍ന്നുപോകും; തന്‍റെ വടികൊണ്ട് അവന്‍ അവനെ അടിക്കും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ തന്‍െറ ദണ്‍ഡുകൊണ്ട്‌ പ്രഹരിക്കുമ്പോള്‍ അവിടുത്തെ സ്വരം കേട്ട്‌ അസ്‌സീറിയര്‍ ഭയവിഹ്വലരായിത്തീരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ഉഗ്രനാദം അശ്ശൂരിനെ തകർക്കും; തന്റെ വടികൊണ്ട് അവിടന്ന് അവരെ അടിക്കും.