Isaiah 30:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹായിക്കാന്‍ കഴിവില്ലാത്ത ഈജിപ്തുജനത നിമിത്തം ലജ്ജിതരും അപമാനിതരുമായിത്തീര്‍ന്നിരിക്കുന്നു. അവരെക്കൊണ്ട് സഹായമോ നേട്ടമോ ഉണ്ടാകുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഒക്കെയും തങ്ങൾക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതിനിമിത്തം ലജ്ജിച്ചുപോകും.
Malayalam 1992 MBSI
അവര്‍ ഒക്കെയും തങ്ങള്‍ക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതിനിമിത്തം ലജ്ജിച്ചുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ എല്ലാവരും അവർക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജനത നിമിത്തം ലജ്ജിച്ചുപോകും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരൊക്കെയും തങ്ങള്‍ക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതി നിമിത്തം ലജ്ജിച്ചുപോകും.
Malayalam Bible POC-ML 2013
സഹായമോ നേട്ടമോ അല്ല, അവര്‍മൂലം ലഭിച്ചത്, ലജ്‌ജയും അപമാനവും മാത്രം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങൾക്കു പ്രയോജനം വരുത്താത്തതും സഹായമോ ഉപകാരമോ നൽകാത്തതും ലജ്ജയും അപമാനവും വരുത്തുന്നതുമായ ഒരു ജനതനിമിത്തം അവരെല്ലാവരും ലജ്ജിതരായിത്തീരും.”