Isaiah 31:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനിലേക്കു ദൃഷ്‍ടി ഉയര്‍ത്തുകയോ അവിടുത്തെ ഹിതം ആരായുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്കു പോവുകയും അവരുടെ കുതിരകളിലും രഥങ്ങളുടെ സംഖ്യാബലത്തിലും ബലിഷ്ഠരായ കുതിരപ്പടയാളികളിലും വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമിൽ ചെന്നു കുതിരകളിൽ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവർക്കു അയ്യോ കഷ്ടം!
Malayalam 1992 MBSI
യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമില്‍ചെന്നു കുതിരകളില്‍ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകര്‍ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ സഹായത്തിനായി ഈജിപ്റ്റിൽ ചെന്നു കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും കുതിരപടയാളികൾ മഹാബലവാന്മാരായതുകൊണ്ട് അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേലിന്‍റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിനായി മിസ്രയീമിൽ ചെന്നു കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും, കുതിരച്ചേവകര്‍ മഹാബലവാന്മാരാകകൊണ്ട് അവരിലും ആശ്രയിക്കുന്നവര്‍ക്ക്
Malayalam Bible POC-ML 2013
കര്‍ത്താവിനോട്‌ ആലോചന ചോദിക്കുകയോ ഇസ്രായേലിന്‍െറ പരിശുദ്‌ധനിലേക്കു ദൃഷ്‌ടി ഉയര്‍ത്തുകയോ ചെയ്യാതെ സഹായം തേടി ഈജിപ്‌തിലേക്കു പോവുകയും, കുതിരയില്‍ ആശ്രയിക്കുകയും രഥങ്ങളുടെ എണ്ണത്തിലും കുതിരപ്പടയാളികളുടെ കരുത്തിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹായത്തിനായി ഈജിപ്റ്റിലേക്കു പോകുകയും കുതിരകളെ ആശ്രയിക്കുകയും അവരുടെ അനവധി രഥങ്ങളിലും കുതിരച്ചേവകരുടെ ശക്തിയിലും വിശ്വാസമർപ്പിച്ചിട്ട് ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കാതെയും യഹോവയുടെ സഹായം അന്വേഷിക്കാതെയുമിരിക്കുന്നവർക്കു ഹാ കഷ്ടം.