Isaiah 31:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ പാപത്തിന്‍റെ ഫലമായി നിര്‍മിച്ച സ്വര്‍ണവിഗ്രഹങ്ങളും വെള്ളിവിഗ്രഹങ്ങളും അന്നു നിങ്ങള്‍ ദൂരെ വലിച്ചെറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ ത്യജിച്ചുകളയും.
Malayalam 1992 MBSI
അന്നാളില്‍ നിങ്ങളില്‍ ഔരോരുത്തന്‍ നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂര്‍ത്തികളെ ത്യജിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ ത്യജിച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ നിങ്ങളിൽ ഓരോരുത്തന്‍ നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കു പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂര്‍ത്തികളെ ത്യജിച്ചു കളയും.
Malayalam Bible POC-ML 2013
അന്നു നിങ്ങള്‍ സ്വന്തം കരംകൊണ്ട് പാപകരമായി പൊന്നും വെള്ളിയും കൊണ്ടു നിര്‍മിച്ചവിഗ്രഹങ്ങളെ വലിച്ചെറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം ആ ദിവസത്തിൽ പാപംനിറഞ്ഞ നിങ്ങളുടെ കൈകൾ നിർമിച്ച വെള്ളിവിഗ്രഹങ്ങളെയും സ്വർണവിഗ്രഹങ്ങളെയും നിങ്ങൾ എല്ലാവരും എറിഞ്ഞുകളയും.