Isaiah 32:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അലസതയോടെ കഴിയുന്ന സ്‍ത്രീകളേ, വിറകൊള്ളുവിന്‍, മടിയന്മാരായി കഴിയുന്നവരേ, നടുങ്ങുവിന്‍. വസ്ത്രം ഉരിഞ്ഞു ചാക്കുതുണിയുടുക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിൻ; അരയിൽ രട്ടു കെട്ടുവിൻ.
Malayalam 1992 MBSI
സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിന്‍; ചിന്തിയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിന്‍; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിന്‍; അരയില്‍ രട്ടു കെട്ടുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറയ്ക്കുവിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നരാകുവിൻ; അരയിൽ ചാക്ക് കെട്ടുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫലശേഖരം ഉണ്ടാകയുമില്ല. സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറപ്പിന്‍; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിന്‍; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിന്‍; അരയിൽ രട്ടു കെട്ടുവിന്‍.
Malayalam Bible POC-ML 2013
അലസരായ സ്‌ത്രീകളേ, വിറകൊള്ളുവിന്‍, അലംഭാവം നിറഞ്ഞവരേ, നടുങ്ങുവിന്‍. വസ്‌ത്രം ഉരിഞ്ഞുകളഞ്ഞ് അരയില്‍ ചാക്കുടുക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അലംഭാവമുള്ള സ്ത്രീകളേ, ഞെട്ടിവിറയ്ക്കുക; സുരക്ഷിതരെന്നു കരുതുന്ന പുത്രിമാരേ, നടുങ്ങുക! മൃദുലവസ്ത്രങ്ങൾ ഉരിഞ്ഞെറിയുക, പരുപരുത്തവസ്ത്രങ്ങൾ ഉടുക്കുക.