Isaiah 33:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീയോനിലെ പാപികള്‍ ഭയപ്പെടുന്നു; അവിശ്വാസികള്‍ വിറയ്‍ക്കുന്നു. സംഹാരാഗ്നിയോടൊത്തു നമ്മില്‍ ആരു വസിക്കും? സദാ ജ്വലിക്കുന്ന അഗ്നിയോടൊത്ത് ആര്‍ക്കു പാര്‍ക്കാന്‍ കഴിയും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും?
Malayalam 1992 MBSI
സീയോനിലെ പാപികള്‍ പേടിക്കുന്നു; വഷളന്മാരായവര്‍ക്കും നടുക്കം പിടിച്ചിരിക്കുന്നു; നമ്മില്‍ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കല്‍ പാര്‍ക്കും? നമ്മില്‍ ആര്‍ നിത്യദഹനങ്ങളുടെ അടുക്കല്‍ പാര്‍ക്കും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; “നമ്മിൽ ആര് ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും? നമ്മിൽ ആര് നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സീയോനിലെ പാപികള്‍ പേടിക്കുന്നു; വഷളന്മാരായവര്‍ക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാര്‍ക്കും? നമ്മിൽ ആര്‍നിത്യദഹനങ്ങളുടെ അടുക്കൽ പാര്‍ക്കും?
Malayalam Bible POC-ML 2013
സീയോനിലെ പാപികള്‍ പരിഭ്രാന്തരായിരിക്കുന്നു. അധര്‍മികളെ വിറയല്‍ ഗ്രസിച്ചിരിക്കുന്നു. നമ്മിലാര്‍ക്കു ദഹിപ്പിക്കുന്ന അഗ്‌നിയോടൊപ്പം വസിക്കാനാവും? നിത്യജ്വാലയില്‍ നമ്മില്‍ ആര്‍ക്കു ജീവിക്കാന്‍ കഴിയും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സീയോനിലെ പാപികൾ ഭയപ്പെടുന്നു; അഭക്തർക്കു വിറയൽ ബാധിച്ചിരിക്കുന്നു: “നമ്മിൽ ആർക്ക്, ദഹിപ്പിക്കുന്ന അഗ്നിയോടൊപ്പം പാർക്കാൻ കഴിയും? നമ്മിൽ ആർക്ക് നിത്യജ്വാലയോടൊപ്പം വസിക്കാൻ കഴിയും?”