Isaiah 33:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്രകാരമുള്ളവര്‍ ഉന്നതത്തില്‍ വസിക്കും. സുശക്തമായ ശിലാദുര്‍ഗത്തില്‍ അവര്‍ സുരക്ഷിതമായിരിക്കും. അവര്‍ക്ക് ആവശ്യമുള്ള അപ്പവും വെള്ളവും നല്‌കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും; അവന്നു വെള്ളം മുട്ടിപ്പോകയുമില്ല.
Malayalam 1992 MBSI
ഇങ്ങനെയുള്ളവന്‍ ഉയരത്തില്‍ വസിക്കും; പാറക്കോട്ടകള്‍ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെയുള്ളവന്‍ ഉയരത്തിൽ വസിക്കും; പാറക്കോട്ടകള്‍ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവനു കിട്ടും;
Malayalam Bible POC-ML 2013
ശിലാദുര്‍ഗങ്ങളാല്‍ അവന്‍ പ്രതിരോധമുറപ്പിക്കും. അവന്‍െറ ആഹാരം മുടങ്ങുകയില്ല; അവനു ദാഹജലം കിട്ടുമെന്നുതീര്‍ച്ച.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്, അവരുടെ അഭയസ്ഥാനം പാറയിൽ തീർത്ത കോട്ടകൾ ആയിരിക്കും. അവരുടെ അപ്പം അവർക്കു ലഭിക്കും, അവരുടെ വെള്ളം മുടങ്ങിപ്പോകുകയുമില്ല.