Isaiah 33:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പെരുവഴികള്‍ ശൂന്യമായിക്കിടക്കുന്നു. വഴിയാത്രക്കാര്‍ ഇല്ലാതെയിരിക്കുന്നു. ഉടമ്പടികള്‍ ലംഘിക്കപ്പെടുന്നു. സാക്ഷികള്‍ വെറുക്കപ്പെടുന്നു. മനുഷ്യന്‍ മാനിക്കപ്പെടുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പെരുവഴികൾ ശൂന്യമായ്ക്കിടക്കുന്നു; വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു: ഒരു മനുഷ്യനെയും അവൻ ആദരിക്കുന്നില്ല.
Malayalam 1992 MBSI
പെരുവഴികള്‍ ശൂന്യമായ്ക്കിടക്കുന്നു; വഴി പോക്കര്‍ ഇല്ലാതെയായിരിക്കുന്നു; അവന്‍ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചുഒരു മനുഷ്യനെയും അവന്‍ ആദരിക്കുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു; വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു: ഒരു മനുഷ്യനെയും അവൻ ആദരിക്കുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പെരുവഴികള്‍ ശൂന്യമായിക്കിടക്കുന്നു; വഴിപോക്കര്‍ ഇല്ലാതെയായിരിക്കുന്നു; അവന്‍ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു; ഒരു മനുഷ്യനെയും അവന്‍ ആദരിക്കുന്നില്ല.
Malayalam Bible POC-ML 2013
രാജവീഥികള്‍ ശൂന്യമായിക്കിടക്കുന്നു; പഥികന്‍ അതിലേ നടക്കുന്നില്ല. ഉടമ്പടികള്‍ ലംഘിക്കപ്പെടുന്നു; സാക്‌ഷികള്‍ വെറുക്കപ്പെടുന്നു; മനുഷ്യനെക്കുറിച്ചുയാതൊരു പരിഗണനയും ഇല്ലാതായിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജവീഥികൾ വിജനമായിത്തീർന്നു, യാത്രക്കാർ ആരുംതന്നെ വഴിയിൽ കാണുന്നില്ല. ഉടമ്പടി ലംഘിക്കപ്പെട്ടിരിക്കുന്നു, അതിന്റെ സാക്ഷികൾ നിന്ദിക്കപ്പെട്ടിരിക്കുന്നു, ആരുംതന്നെ ആദരിക്കപ്പെടുന്നില്ല.