Isaiah 34:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനതകളേ, അടുത്തുവന്നു കേള്‍ക്കുവിന്‍; ജനപദങ്ങളേ, ശ്രദ്ധിക്കുവിന്‍. ഭൂമിയും അതില്‍ നിറഞ്ഞിരിക്കുന്ന സകലവുമേ, ചെവി തരുവിന്‍! ലോകവും അതില്‍നിന്ന് ഉദ്ഭവിക്കുന്ന സമസ്തവുമേ, കേള്‍ക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാതികളേ, അടുത്തുവന്നു കേൾപ്പിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളെക്കുന്നതൊക്കെയും കേൾക്കട്ടെ.
Malayalam 1992 MBSI
ജാതികളേ, അടുത്തുവന്നു കേള്‍പ്പിന്‍; വംശങ്ങളേ, ശ്രദ്ധതരുവിന്‍; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതില്‍ മുളെക്കുന്നതൊക്കെയും കേള്‍ക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജാതികളേ, അടുത്തുവന്നു കേള്‍പ്പിന്‍; വംശങ്ങളേ, ശ്രദ്ധതരുവിന്‍; ഭൂമിയും അതിന്‍റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേള്‍ക്കട്ടെ.
Malayalam Bible POC-ML 2013
ജനതകളേ, ജനപദങ്ങളേ, അടുത്തു വരുവിന്‍, ശ്രദ്‌ധിച്ചു കേള്‍ക്കുവിന്‍! ഭൂമിയും അതിലുള്ളവയും ശ്രവിക്കട്ടെ! ലോകവും അതില്‍ നിന്നു പുറപ്പെടുന്നവയും ശ്രദ്‌ധിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാഷ്ട്രങ്ങളേ, അടുത്തുവന്നു കേൾക്കുക; ജനതകളേ, ശ്രദ്ധിക്കുക! ഭൂമിയും അതിലുള്ള സമസ്തവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേൾക്കട്ടെ!