Isaiah 34:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ ഗ്രന്ഥം പരിശോധിച്ചു നോക്കൂ! ഇവയില്‍ ഒന്നും അതില്‍ കാണാതിരിക്കയില്ല. ഒന്നിനും ഇണയില്ലാതെ വരികയുമില്ല. സര്‍വേശ്വരനാണിതു കല്പിച്ചിരിക്കുന്നത്. അവിടുത്തെ ആത്മാവ് ഇവയെ ഒരുമിച്ചുകൂട്ടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.
Malayalam 1992 MBSI
യഹോവയുടെ പുസ്തകത്തില്‍ അന്വേഷിച്ചു വായിച്ചു നോക്കുവിന്‍; അവയില്‍ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കുകയുമില്ല; അവന്റെ വായല്ലയോ കല്പിച്ചത്; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിന്‍; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കയുമില്ല; അവന്‍റെ വായല്ലോ കല്പിച്ചത്; അവന്‍റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ഗ്രന്‌ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്‍െറ അധരങ്ങള്‍ കല്‍പിക്കുകയും അവിടുത്തെ ആത്‌മാവ്‌ അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്‌തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുക: ഈ ജീവികളിൽ ഒന്നും നഷ്ടപ്പെട്ടുപോകുകയില്ല, ഒന്നിനും ഇണയില്ലാതെ വരികയുമില്ല. കാരണം അവിടത്തെ വായാണ് കൽപ്പന നൽകിയിരിക്കുന്നത്, അവിടത്തെ ആത്മാവാണ് അവയെ ഒരുമിച്ചു ചേർക്കുന്നത്.