Isaiah 35:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുങ്കുമച്ചെടിപോലെ സമൃദ്ധമായി പൂക്കള്‍ വിരിയും. ആനന്ദഗീതം ആലപിച്ച് ആഹ്ലാദിക്കും. ലെബാനോനെപ്പോലെ അതു മനോഹരമായിരിക്കും. ശാരോനിന്‍റെയും കര്‍മ്മേലിന്‍റെയും പ്രൗഢി അതിനു ലഭിക്കും. അവര്‍ സര്‍വേശ്വരന്‍റെ മഹത്ത്വം, നമ്മുടെ ദൈവത്തിന്‍റെ മഹിമ ദര്‍ശിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.
Malayalam 1992 MBSI
അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കര്‍മ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവര്‍ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും; ലെബാനോന്റെ മഹത്ത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിനു നൽകപ്പെടും; അവർ യഹോവയുടെ മഹത്ത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്‍റെ മഹത്ത്വവും കര്‍മ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിനു കൊടുക്കപ്പെടും; അവര്‍ യഹോവയുടെ മഹത്ത്വവും നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും.
Malayalam Bible POC-ML 2013
കുങ്കുമച്ചെടിപോലെ, സമൃദ്‌ധമായി പൂവിട്ട്‌ അതു പാടി ഉല്ലസിക്കും. ലബനോന്‍െറ മഹത്വവും കാര്‍മെലിന്‍െറയും ഷാരോന്‍െറയും പ്രതാപവും അതിനു ലഭിക്കും. അവ കര്‍ത്താവിന്‍െറ മഹത്വം, നമ്മുടെ ദൈവത്തിന്‍െറ പ്രതാപം, ദര്‍ശിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത് പൊട്ടിവിടരും; ആനന്ദത്തോടും പാട്ടോടുംകൂടി അത് ഉല്ലസിക്കും. ലെബാനോന്റെ മഹത്ത്വം അതിനു ലഭിക്കും, കർമേലിന്റെയും ശാരോന്റെയും ശോഭയുംതന്നെ, അവർ യഹോവയുടെ തേജസ്സും നമ്മുടെ ദൈവത്തിന്റെ പ്രതാപവും ദർശിക്കും.