Isaiah 36:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ എന്‍റെ കൈയില്‍നിന്നും ശമര്യായെ മോചിപ്പിച്ചുവോ? ഈ രാജ്യങ്ങളിലെ ദേവന്മാരില്‍ ആരാണു തങ്ങളുടെ രാജ്യങ്ങളെ എന്‍റെ കൈയില്‍നിന്നു മോചിപ്പിച്ചിട്ടുള്ളത്. പിന്നെ എങ്ങനെ യെരൂശലേമിനെ എന്‍റെ കൈയില്‍നിന്നു സര്‍വേശ്വരന്‍ മോചിപ്പിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ യെരൂശലേമിനെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യിൽ നിന്നു വിടുവിച്ചുവോ?
Malayalam 1992 MBSI
യഹോവ യെരൂശലേമിനെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തന്‍ തന്റെ ദേശത്തെ എന്റെ കയ്യില്‍ നിന്നു വിടുവിച്ചുവോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ആരാണ് അവരുടെ ദേശങ്ങളെ എന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുള്ളത്? പിന്നെ എങ്ങനെ യഹോവ യെരൂശലേമിനെ എന്റെ കൈയിൽനിന്നു വിടുവിക്കും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ യെരൂശലേമിനെ എന്‍റെ കൈയിൽനിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ഒരുത്തന്‍ തന്‍റെ ദേശത്തെ എന്‍റെ കൈയിൽനിന്നു വിടുവിച്ചുവോ?
Malayalam Bible POC-ML 2013
ഈ രാജ്യങ്ങളിലെ ദേവന്‍മാരില്‍ ആരാണു തങ്ങളുടെ രാജ്യങ്ങളെ എന്‍െറ പിടിയില്‍ നിന്നു മോചിപ്പിച്ചിട്ടുള്ളത്‌? ജറുസലെമിനെ എന്‍െറ കൈയില്‍ നിന്നു കര്‍ത്താവ്‌ രക്‌ഷിക്കുമെന്നു പിന്നെ എങ്ങനെ കരുതാം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സകലരാജ്യങ്ങളിലെയും ദേവന്മാരിൽ ആർക്ക് എന്റെ കൈയിൽനിന്നു തങ്ങളുടെ നാടിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്? പിന്നെ യഹോവയ്ക്ക് എങ്ങനെ എന്റെ കൈയിൽനിന്നു ജെറുശലേമിനെ രക്ഷിക്കാൻ കഴിയും?”