Isaiah 37:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ പണ്ടു പണ്ടേ ഇതൊക്കെ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? പണ്ടേ നിശ്ചയിച്ചിട്ടുള്ളതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കോട്ടകള്‍ കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളെ നീ തകര്‍ത്തു പാഴ്കൂമ്പാരമാക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂർവ്വകാലത്തു തന്നേ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂര്‍വ്വകാലത്തു തന്നേ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂർവ്വകാലത്തുതന്നെ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂര്‍വകാലത്തുതന്നെ അതിനെ നിര്‍മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യക്കൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.
Malayalam Bible POC-ML 2013
ഞാന്‍ ഇതുപണ്ടേ നിശ്‌ചയിച്ചതാണെന്ന് നീ കേട്ടിട്ടില്ലേ? പണ്ടേ നിശ്‌ചയിച്ചത് ഞാന്‍ ഇപ്പോള്‍ നടപ്പിലാക്കുന്നു - നീ സുരക്‌ഷിതനഗരങ്ങളെ തകര്‍ത്തു നാശക്കൂമ്പാരമാക്കും;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വളരെ മുമ്പുതന്നെ ഞാനിതിന് ഉത്തരവിട്ടതാണ്; പഴയകാലത്തുതന്നെ ഞാനിത് ആസൂത്രണം ചെയ്തതാണ് എന്നു നീ കേട്ടിട്ടില്ലേ? കോട്ടകെട്ടി ബലപ്പെടുത്തിയ വൻനഗരങ്ങൾ നീ വെറും കൽക്കൂമ്പാരങ്ങളാക്കാൻ ഞാൻ ഇപ്പോൾ ഇടവരുത്തിയിരിക്കുന്നു.