Isaiah 37:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് യെശയ്യാ ഹിസ്കിയാരാജാവിനോടു പറഞ്ഞു: “ഇതായിരിക്കും നിനക്കുള്ള അടയാളം. ഈ വര്‍ഷവും അടുത്ത വര്‍ഷവും നിങ്ങള്‍ തനിയെ മുളച്ചുണ്ടാകുന്ന ധാന്യങ്ങള്‍ ഭക്ഷിക്കും. മൂന്നാം കൊല്ലം വിത്തു വിതയ്‍ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടം നട്ടുവളര്‍ത്തി ഫലമെടുക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഇതു നിനക്കു അടയാളമാകും: നിങ്ങൾ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുർത്തുവിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
Malayalam 1992 MBSI
എന്നാല്‍ ഇതു നിനക്കു അടയാളമാകുംനിങ്ങള്‍ ഈ ആണ്ടില്‍ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടില്‍ താനേ കിളുര്‍ത്തുവിളയുന്നതും തിന്നും; മൂന്നാം ആണ്ടില്‍ നിങ്ങള്‍ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഇതു നിനക്ക് അടയാളമാകും: നിങ്ങൾ ഈ വർഷം പടുവിത്തു വിളയുന്നതും രണ്ടാം വർഷം താനെ കിളുർത്തുവിളയുന്നതും തിന്നും; മൂന്നാം വർഷം നിങ്ങൾ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഇതു നിനക്ക് അടയാളമാകും: നിങ്ങള്‍ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാമാണ്ടിൽ താനെ കിളിര്‍ത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങള്‍ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
Malayalam Bible POC-ML 2013
ഇതു നിങ്ങള്‍ക്ക്‌ അടയാളമായിരിക്കും; ഈ വര്‍ഷം സ്വയം വളരുന്നതു ഭക്‌ഷിക്കുക. രണ്ടാം വര്‍ഷവും അങ്ങനെതന്നെ ചെയ്യുക. മൂന്നാംവര്‍ഷം വിത്തു വിതയ്‌ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുകയും അവയുടെ ഫലം ആസ്വദിക്കുകയും ചെയ്യുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഹിസ്കിയാവേ, ഇത് നിനക്കുള്ള ചിഹ്നമായിരിക്കും: “ഈ വർഷം വയലിൽ തനിയേ മുളയ്ക്കുന്നതു നിങ്ങൾ ഭക്ഷിക്കും, രണ്ടാംവർഷവും അതിൽനിന്നു പൊട്ടിമുളച്ചു വിളയുന്നതു നിങ്ങൾ ഭക്ഷിക്കും. എന്നാൽ മൂന്നാംവർഷമാകട്ടെ, നിങ്ങൾ വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോപ്പ് നട്ട് അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.