Isaiah 38:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇനിമേല്‍ മനുഷ്യനെ ഞാന്‍ കാണുകയില്ല. ആട്ടിടയന്‍റെ കൂടാരം എന്നപോലെ എന്‍റെ വസതി പിഴുതെടുത്തു മാറ്റിയിരിക്കുന്നു. നെയ്ത്തുകാരന്‍ വസ്ത്രം ചുരുട്ടുന്നതുപോലെ, ഞാനും എന്‍റെ ജീവിതം ചുരുട്ടി മാറ്റിയിരിക്കുന്നു. അവിടുന്ന് എന്നെ തറയില്‍ നിന്നു മുറിച്ചു നീക്കിയിരിക്കുന്നു. രാപകല്‍ അവിടുന്ന് എന്നെ അന്ത്യത്തിലേക്കു നയിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പാർപ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു; അവൻ എന്നെ പാവിൽനിന്നു അറുത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു.
Malayalam 1992 MBSI
എന്റെ പാര്‍പ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരന്‍ തുണി ചുരുട്ടുംപോലെ ഞാന്‍ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു; അവന്‍ എന്നെ പാവില്‍നിന്നു അറുത്തുകളയുന്നു; ഒരു രാപകല്‍ കഴിയുംമുമ്പെ നീ എനിക്കു അന്തംവരുത്തുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്റെ ജീവിതകാലയളവു നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അവൻ എന്നെ തറി യിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പാര്‍പ്പിടം നീങ്ങി ഒരു ഇടയക്കൂടാരംപോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരന്‍ തുണി ചുരുട്ടുംപോലെ ഞാന്‍ എന്‍റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അവന്‍ എന്നെ പാവിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.
Malayalam Bible POC-ML 2013
ആട്ടിടയന്‍െറ കൂടാരംപോലെ എന്‍െറ ഭവനം എന്നില്‍നിന്നു പറിച്ചുമാറ്റിയിരിക്കുന്നു. നെയ്‌ത്തുകാരനെപ്പോലെ എന്‍െറ ജീവിതം ഞാന്‍ ചുരുട്ടിയിരിക്കുന്നു. തറിയില്‍ നിന്ന്‌ അവിടുന്ന്‌ എന്നെ മുറിച്ചുനീക്കി. പകലും രാത്രിയും അവിടുന്ന്‌ എന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരു ആട്ടിടയന്റെ കൂടാരംപോലെ എന്റെ വാസസ്ഥലം എന്നിൽനിന്ന് പിഴുതുമാറ്റിയിരിക്കുന്നു. ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു, അവിടന്ന് എന്നെ തറിയിൽനിന്ന് എന്നപോലെ മുറിച്ചുമാറ്റുന്നു; രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു.