Isaiah 39:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അവര്‍ അങ്ങയുടെ കൊട്ടാരത്തില്‍ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകന്‍ ചോദിച്ചു. “എന്‍റെ കൊട്ടാരത്തിലുള്ളതെല്ലാം അവര്‍ കണ്ടു. ഞാന്‍ കാണിച്ചു കൊടുക്കാത്തതായി എന്‍റെ ഭണ്ഡാരത്തില്‍ ഇനി ഒന്നും ഇല്ല” എന്നു ഹിസ്കിയാ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നിന്റെ രാജധാനിയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: എന്റെ രാജധാനിയിൽ ഉള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നുത്തരം പറഞ്ഞു.
Malayalam 1992 MBSI
അവര്‍ നിന്റെ രാജധാനിയില്‍ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവുഎന്റെ രാജധാനിയില്‍ ഉള്ളതൊക്കെയും അവര്‍ കണ്ടു; എന്റെ ഭണ്ഡാരത്തില്‍ ഞാന്‍ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നുത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അവർ നിന്റെ രാജധാനിയിൽ എന്തെല്ലാം കണ്ടു” എന്നു ചോദിച്ചതിനു ഹിസ്കീയാവ്: “എന്റെ രാജധാനിയിൽ ഉള്ള സകലവും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്ന് ഉത്തരം പറഞ്ഞു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നിന്‍റെ രാജധാനിയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: എന്റെ രാജധാനിയിൽ ഉള്ളതൊക്കെയും അവര്‍ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാന്‍ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നുത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ ചോദിച്ചു: അവര്‍ നിന്‍െറ ഭവനത്തില്‍ എന്തെല്ലാം കണ്ടു? ഹെസക്കിയാ പറഞ്ഞു: എന്‍െറ ഭവനത്തിലുള്ളതെല്ലാം അവര്‍ കണ്ടു. ഞാന്‍ അവരെ കാണിക്കാത്തതായി എന്‍െറ സംഭരണ ശാലകളില്‍ ഒന്നുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവർ നിന്റെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകൻ ചോദിച്ചു. ഹിസ്കിയാവു പറഞ്ഞു: “അവർ എന്റെ കൊട്ടാരത്തിലുള്ളതെല്ലാം കണ്ടു; ഞാൻ അവരെ കാണിക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ യാതൊന്നുമില്ല.”