Isaiah 4:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് ഏഴു സ്‍ത്രീകള്‍ ഒരുവനെ പിടിച്ചു നിര്‍ത്തി പറയും: “ഞങ്ങള്‍ സ്വന്തം പ്രയത്നംകൊണ്ടു ജീവിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. താങ്കള്‍ ഞങ്ങളുടെ ഭര്‍ത്താവാണെന്നു പറഞ്ഞാല്‍ മാത്രം മതി. അങ്ങനെ ഞങ്ങളുടെ അപമാനം അകറ്റിയാലും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ചു: ഞങ്ങൾ സ്വന്തം വകകൊണ്ടു അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേർമാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.
Malayalam 1992 MBSI
അന്നു ഏഴു സ്ത്രീകള് ഒരു പുരുഷനെ പിടിച്ചു; ഞങ്ങള്‍ സ്വന്തം വകകൊണ്ടു അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേര്‍മാത്രം ഞങ്ങള്‍ക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച്: “ഞങ്ങൾ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തവസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം; നിന്റെ പേര് മാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയണമേ” എന്നു പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്ന് ഏഴു സ്ത്രീകള് ഒരു പുരുഷനെ പിടിച്ച്; ഞങ്ങള്‍ സ്വന്തം വകകൊണ്ട് അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേര്‍മാത്രം ഞങ്ങള്‍ക്ക് ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.
Malayalam Bible POC-ML 2013
അന്ന് ഏഴു സ്ത്രീകള് ഒരു പുരുഷനെ തടഞ്ഞു നിര്‍ത്തി പറയും: ഞങ്ങള്‍ സ്വന്തം അപ്പം ഭക്‌ഷിക്കുകയും സ്വന്തം വസ്‌ത്രം ധരിക്കുകയും ചെയ്‌തുകൊള്ളാം. നിന്‍െറ നാമംകൊണ്ടു ഞങ്ങള്‍ വിളിക്കപ്പെട്ടാല്‍ മാത്രം മതി, ഞങ്ങളുടെ അപമാനം നീക്കിത്തരണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ കാലത്ത് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടികൂടി, “ഞങ്ങൾ സ്വന്തം അപ്പം തിന്നുകയും സ്വന്തവസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം; നിന്റെ പേരുമാത്രം ഞങ്ങൾക്കു നൽകി ഞങ്ങളുടെ അപമാനം നീക്കിക്കളയുക!” എന്നു പറയും.