Isaiah 4:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ന്യായവിധിയുടെയും ദഹനത്തിന്‍റെയും തീക്കാറ്റയച്ച് യെരൂശലേമിലെ സ്‍ത്രീകളുടെ മാലിന്യം കഴുകിക്കളയുകയും യെരൂശലേമിന്‍റെ രക്തക്കറ തുടച്ചുനീക്കുകയും ചെയ്യുമ്പോള്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവു ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം
Malayalam 1992 MBSI
കര്‍ത്താവു ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോന്‍ പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവില്‍നിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളയുകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്‍റെ കാറ്റുകൊണ്ടും സീയോന്‍പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്‍റെ രക്തപാതകം അതിന്‍റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം
Malayalam Bible POC-ML 2013
സീയോനില്‍ - ജറുസലെമില്‍ - അവശേഷിക്കുന്നവര്‍, ജീവിക്കാനുള്ളവ രുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ജറുസലെം നിവാസികള്‍, വിശുദ്‌ധര്‍ എന്നു വിളിക്ക പ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സീയോനിൽ ശേഷിച്ചിരിക്കുന്നവരും ജെറുശലേമിൽ അവശേഷിക്കുന്നവരുമായി, ജെറുശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവരും വിശുദ്ധർ എന്നു വിളിക്കപ്പെടും.