Isaiah 40:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീയോനിലേക്കു സദ്‍വാര്‍ത്ത കൊണ്ടുവരുന്നവരേ, ഒരുയര്‍ന്ന പര്‍വതത്തിന്മേല്‍ കയറി നില്‌ക്കുവിന്‍; യെരൂശലേമിലേക്കു സദ്‍വാര്‍ത്ത കൊണ്ടുവരുന്നവരേ, ഘോഷത്തോടെ ശബ്ദം ഉയര്‍ത്തുവിന്‍! ഭയപ്പെടാതെ ശബ്ദം ഉയര്‍ത്തുവിന്‍. യെഹൂദാ നഗരങ്ങളോട് “ഇതാ നിങ്ങളുടെ ദൈവം” എന്നു വിളിച്ചുപറയുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോടു: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക.
Malayalam 1992 MBSI
സുവാര്‍ത്താദൂതിയായ സീയോനേ, നീ ഉയര്‍ന്ന പര്‍വ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാര്‍ത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയര്‍ത്തുക; ഭയപ്പെടാതെ ഉയര്‍ത്തുക; യെഹൂദാനഗരങ്ങളോടുഇതാ, നിങ്ങളുടെ ദൈവം എന്നു പറക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോട്: “ഇതാ, നിങ്ങളുടെ ദൈവം” എന്നു പറയുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സുവാര്‍ത്താദൂതിയായ സീയോനേ, നീ ഉയര്‍ന്ന പര്‍വതത്തിലേക്കു കയറിച്ചെല്ലുക; സുവാര്‍ത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയര്‍ത്തുക; ഭയപ്പെടാതെ ഉയര്‍ത്തുക; യെഹൂദാ നഗരങ്ങളോട്: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക.
Malayalam Bible POC-ML 2013
സദ്‌വാര്‍ത്തയുമായി വരുന്ന സീയോനേ, ഉയര്‍ന്ന മലയില്‍ക്കയറി ശക്‌തിയോടെ സ്വരമുയര്‍ത്തി പറയുക; സദ്‌വാര്‍ത്തയുമായി വരുന്ന ജറുസലെമേ, നിര്‍ഭയം വിളിച്ചു പറയുക;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സീയോനിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ, ഒരു ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക. ജെറുശലേമിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ, നിങ്ങളുടെ ശബ്ദം ശക്തിയോടെ ഉയർത്തുക. ഭയപ്പെടാതെ ശബ്ദമുയർത്തുക; “ഇതാ, നിങ്ങളുടെ ദൈവം!” എന്ന് യെഹൂദ്യയിലെ നഗരങ്ങളോടു പറയുക.