Isaiah 41:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദരിദ്രരും എളിയവരും വെള്ളം തേടിയലഞ്ഞ്, കണ്ടുകിട്ടാതെ ദാഹിച്ചു നാവു വരളുമ്പോള്‍ സര്‍വേശ്വരനായ ഞാന്‍ അവര്‍ക്കുത്തരമരുളും; ഇസ്രായേലിന്‍റെ സര്‍വേശ്വരനായ ഞാന്‍ അവരെ ഉപേക്ഷിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്കു ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല.
Malayalam 1992 MBSI
എളിയവരും ദരിദ്രന്മാരുമായവര്‍ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാല്‍ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാന്‍ അവര്‍ക്കും ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാന്‍ അവരെ കൈവിടുകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എളിയവരും ദരിദ്രന്മാരുമായവര്‍ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാന്‍ അവര്‍ക്ക് ഉത്തരം അരുളും; യിസ്രായേലിന്‍റെ ദൈവമായ ഞാന്‍ അവരെ കൈവിടുകയില്ല.
Malayalam Bible POC-ML 2013
ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ, ദാഹത്താല്‍ നാവു വരണ്ടു പോകുമ്പോള്‍, കര്‍ത്താവായ ഞാന്‍ അവര്‍ക്ക്‌ ഉത്തരമരുളും. ഇസ്രായേലിന്‍െറ ദൈവമായ ഞാന്‍ അവരെ കൈവെടിയുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ദരിദ്രരും നിരാലംബരും വെള്ളം തെരയുന്നു, ഒട്ടും ലഭിക്കായ്കയാൽ അവരുടെ നാവു ദാഹത്താൽ വരണ്ടുപോകുന്നു. അപ്പോൾ യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരം നൽകും; ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കുകയില്ല.