Isaiah 42:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൊത്തുവിഗ്രഹങ്ങളില്‍ ആശ്രയം അര്‍പ്പിക്കുകയും വാര്‍പ്പുവിഗ്രഹങ്ങളോടു “നിങ്ങളാണ് ഞങ്ങളുടെ ദേവന്മാര്‍” എന്നു പറയുകയും ചെയ്യുന്നവര്‍ ലജ്ജിതരായി പിന്തിരിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോടു: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിന്തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.
Malayalam 1992 MBSI
വിഗ്രഹങ്ങളില്‍ ആശ്രയിച്ചു ബിംബങ്ങളോടുനിങ്ങള്‍ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവര്‍ പിന്‍ തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: ‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: നിങ്ങള്‍ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവര്‍ പിന്‍തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും.
Malayalam Bible POC-ML 2013
കൊത്തുവിഗ്ര ഹങ്ങളില്‍ വിശ്വസിക്കുകയും വാര്‍പ്പുബിംബങ്ങളോട്‌ നിങ്ങള്‍ ഞങ്ങളുടെ ദേവന്‍മാരാണ്‌ എന്നു പറയുകയും ചെയ്യുന്നവര്‍ അത്യധികം ലജ്‌ജിച്ചു പിന്തിരിയേണ്ടി വരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്, ബിംബങ്ങളോട്, ‘നിങ്ങളാണ് ഞങ്ങളുടെ ദേവതകളെന്നു,’ പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിതരാകും.